KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 18 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി 33കാരനാണ് പിടിയിലായത്. പോത്തന്‍കോട് അയണിമൂട് സ്വദേശി ശ്രീരാഗാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കാര്യവട്ടം പേരൂര്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടീല്‍ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ രണ്ടു കിലോ വീതം പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു വരികയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു.

 

തുടര്‍ന്ന് ഇന്നലെ രാത്രി വീട്ടിലെത്തിയ ശ്രീരാഗ് കഞ്ചാവ് എടുത്ത് പുറത്തിറങ്ങുമ്പോഴാണ് ഡാന്‍സാഫ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലിസിന് കൈമാറിയ പ്രതി ശ്രീരാഗിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisements
Share news