KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി

നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി. ഞായറാഴ്ച രാത്രിയോടെയാണ് സംഘത്തെ പിടികൂടിയത്. വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പക്ഷിക്കടത്ത് കണ്ടെത്തിയത്. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളാണ് ബാഗിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വിദഗ്ധ പരിശോധനകൾക്കും തുടർ നടപടികൾക്കുമായി പക്ഷികളേയും യാത്രക്കാരെയും വനം വകുപ്പിന് കൈമാറി. ഇവർക്ക് അന്തർദേശിയ പക്ഷിക്കടത്ത് സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. സംഭവത്തിൽ കൂടുതൽ തെളിവുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ച് തുടങ്ങി. എവിടെ നിന്നാണ് അപൂർവം ഇനത്തിൽപെട്ട പക്ഷികളെ എത്തിച്ചതെന്നും അന്വേഷിക്കുണ്ട്.

Share news