കൊയിലാണ്ടി സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം മന്ദമംഗലം വലിയവയലിൽ മണി (48) ആണ് മരിച്ചത്. അവിവാഹിതനാണ്. ബഹറൈനിലെ ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനമിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ദിവസമായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
അച്ഛൻ: പരേതനായ വിവി അപ്പു (കർഷകസംഘം നേതാവ്, സിപിഐ(എം) കൊല്ലം ലോക്കൽ കമ്മിറ്റി അംഗം). അമ്മ: ശാന്ത. സഹോദരങ്ങൾ: ശശി വിവി, രമേശൻ വി.വി (അപ്പൂസ്), മിനി.

