KOYILANDY DIARY.COM

The Perfect News Portal

വിന്റർ സീസണിൽ അൽപ്പം സ്കിൻ കെയർ ആയാലോ! ഒപ്പം വിറ്റാമിൻ സിയും

.

ശൈത്യകാലത്ത് എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചർമ്മ സംബന്ധമായ ബുദ്ധിമുട്ടുകൾ. അതിനാൽ വിന്റർ സീസണിൽ രോഗപ്രതിരോധ ശേഷി നിലനിർത്താനും, ചർമ്മ സംരക്ഷണത്തിനും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതാണ്. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളാജൻ ഉത്പാദനം വർധിപ്പിക്കും. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും എന്തൊക്കെയാണെന്ന് നോക്കാം.

 

കിവി: പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ ,വിറ്റാമിൻ സി എന്നിവ ധാരാളമടങ്ങിയിട്ടുള്ള കിവി ദിവസവും കഴിക്കാവുന്നതാണ്. ഇത് മുഖത്തിന്റെ തിളക്കം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Advertisements

 

സ്ട്രോബെറി: വിറ്റാമിൻ സി, പോളിഫെനോൾ എന്നിവയാൽ സമ്പന്നമാണ് സ്ട്രോബെറി. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ നിലനിർത്തുകയും, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും. രക്തസമ്മർദ്ദമുള്ളവർക്കും ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്.

 

കാപ്‌സിക്കം: ശരീരത്തിലെ രോഗപ്രധിരോധശേഷി വർധിപ്പിക്കുന്നതിന് കാപ്സിക്കും കഴിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ കാപ്‌സിക്കം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യും. കറികളിലും ,സാലഡുകളിലും ഇത് ഉപയോഗിക്കുന്നത് ദഹനം, ശരീരഭാരം നിലനിർത്താനും ,ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്.

 

ബ്രൊക്കോളി:വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ എന്നിവ ധാരാളം അടങ്ങിയ ബ്രൊക്കോളി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അസ്ഥികളെ ശക്തിപ്പെടുത്തുകയും ചെയ്യും.

 

ഓറഞ്ച്: വിറ്റാമിൻ സി, ഫൈബർ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ പഴമാണ് ഓറഞ്ച്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Share news