KOYILANDY DIARY

The Perfect News Portal

ബ്രിട്ടീഷ് ചരക്ക് കപ്പലിനെതിരെ ചെങ്കടലില്‍ ഹൂതി മിസൈലാക്രമണം

മനാമ: ബ്രിട്ടീഷ് ചരക്ക് കപ്പലിനെതിരെ ചെങ്കടലില്‍ ഹൂതി മിസൈലാക്രമണം. മധ്യ അമേരിക്കയിലെ വടക്ക് കിഴക്കന്‍ രാജ്യമായ ബെലീസ് പതാക വഹിക്കുന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. മിസൈലേറ്റ് കപ്പല്‍ മുങ്ങുന്ന അവസ്ഥയിലാണെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരിയ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഹൊദെയ്ദയില്‍ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായും അദ്ദേഹം പറഞ്ഞു.

ബാബ് അല്‍ മന്ദെബ് കടലിടുക്കില്‍വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. യെമനിലെ അല്‍ മുഖയില്‍ നിന്ന് 65 കിലോമീറ്റര്‍ തെക്ക് ഞായറാഴ്ചയാണ് ആക്രമണം. സ്‌ഫോടനത്തെത്തുടര്‍ന്ന്  ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ചരക്ക് കപ്പല്‍ ലെബനനിലെ ഹാച്ച ്ജനറല്‍ കാര്‍ഗോയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. യുഎഇയില്‍ നിന്നും ബള്‍ഗേറിയയിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.

 

കപ്പല്‍ മുങ്ങിയേക്കുമെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഹൂതി വക്താവ് അറിയിച്ചു. അതേസമയം, അര്‍ജന്റീനയില്‍ നിന്ന് യെമനിലെ ഏദന്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന ഗ്രീസിന്റെ പതാക വഹിക്കുന്ന അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിനോട് ചേര്‍ന്ന് സ്‌ഫോടനം നടന്നതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു. ഏദനില്‍ നിന്ന് 185 കിലോമീറ്റര്‍ കിഴക്കായാണ് സംഭവം. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും ഏദന്‍ തുറമുഖത്തേക്ക് പോകുകയാണെന്നും ഏജന്‍സി അറിയിച്ചു.

Advertisements