മാനന്തവാടി: മാനന്തവാടി തലപ്പുഴകണ്ണോത്ത് മലയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളിക്കണ്ടി മറിയം (53) ആണ് മരിച്ചത്. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിത. മരുമക്കൾ: റാഷിദ്. ഖബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് കണ്ണോത്ത്‌മല പള്ളി ഖബർസ്ഥാനിൽ.