”ഹോപ്പ് ” മെയ് ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഉള്ള്യേരി: ലോക തൊഴിലാളി ദിനത്തിൽ ”ഹോപ്പ് ” ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലും, ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും രക്തദാന ക്യാമ്പുകൾ നടത്തി. 31 ഓളം രക്തദാതാക്കൾ പങ്കെടുത്തു. ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷംസുദ്ധീൻ മുറമ്പാത്തി, ഷരീഫ് ആഷിയാന, സുമേഷ് പാലേരി, കോർഡിനേറ്റർ ഷാജി വെള്ളിമാട്കുന്ന്, അഡ്മിൻ പാനൽ മെമ്പർമാരായ അബ്ദുൾകാദർ മുണ്ടോത്ത്, അരുൺ നമ്പിയാട്ടിൽ, ദിൽഷ മക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
