KOYILANDY DIARY.COM

The Perfect News Portal

ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റി, വിവാദങ്ങള്‍ സിനിമയ്ക്ക് വേണ്ടിയല്ലെന്ന് നിർമാതാവ്

ഹണി റോസിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാവ്. നിര്‍മ്മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു.

ഹണി റോസിന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ട വിഷയങ്ങളും സിനിമയുടെ റിലീസും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. നേരത്തെ ജനുവരി 10ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

 

ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പുറത്തുവന്നിരുന്നു. എന്നാൽ സിനിമയുടെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബാദുഷ പറയുന്നു. ‘റേച്ചലിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് നടക്കുകയോ സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കണമെന്നാണ് നിലവിലെ നിയമം.

Advertisements

 

ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ റിലീസുമായി അതിന് യാതൊരു ബന്ധവുമില്ല. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും,’ എന്‍ എം ബാദുഷയുടെ പോസ്റ്റില്‍ പറയുന്നു.

Share news