KOYILANDY DIARY.COM

The Perfect News Portal

രാജ്യന്തര ക്രിക്കറ്റിൽ ചരിത്രം; UAE ദേശീയ ടീമിൽ ഇടം നേടി വയനാട്ടുകാരായ മൂന്ന് സഹോദരിമാർ

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യു.എ.ഇ. ടീമിലാണ് മലയാളികളായ സഹോദരങ്ങള്‍ കളിക്കാനൊരുങ്ങുന്നത്. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഒരു വീട്ടില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്.

ബാഡ്മിന്റണ്‍ അണ്ടര്‍ ഇലവന്‍ ഗേള്‍സില്‍ 2016-ല്‍ കോഴിക്കോട് ജില്ലയ്ക്കായി റിനിതയും റിഷിതയും കളിച്ചിട്ടുണ്ട്. 1980-കളില്‍ വയനാട് ജില്ലാടീമില്‍ കളിച്ചിരുന്ന അച്ഛന്‍ രജിത്തിന്റെ കീഴിലായിരുന്നു പരിശീലനം. ഒട്ടേറെ മത്സരങ്ങളില്‍ തിളങ്ങിയതോടെ യു.എ.ഇ. ദേശീയടീമിലും ഇടം നേടി.

 

മൂന്നുവര്‍ഷമായി യു.എ.ഇ. ദേശീയ ടീമംഗങ്ങളായ മൂവരും ഇതുവരെ ആദ്യമായി ഒരുമിച്ചിറങ്ങിയിട്ടില്ല. ഏഷ്യാകപ്പിനുള്ള 15 അംഗ സംഘത്തില്‍ മൂവരും ഇടംനേടിയതോടെ ഒരുമിച്ചു കളിക്കാന്‍ അവസരമൊരുങ്ങി. 19, 21, 23 തീയതികളില്‍ ശ്രീലങ്കയിലാണ് യു.എ.ഇ.യുടെ മത്സരം. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ എന്നിവരാണ് എതിരാളികള്‍.

Advertisements
Share news