ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അനുമോദനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും അനുമോദനവും സംഘടിപ്പിച്ചു. ചന്ദ്രൻ മാസ്റ്റർ പള്ളിക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയും മോട്ടിവേഷൻ ക്ലാസും വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും ഹിൽബസാർ ഗവ. എൽപി സ്കൂളിൽ വെച്ച് നടന്നു.

റെസിഡൻസ് ഭാരവാഹികളായ രാജൻ ചേനോത്ത്, ഹമീദ് എടോടി, ജി. കെ. രാജൻ, ബഷീർ. എ. പി, സന്തോഷ് എം വി, ജി കെ ബാബു, ടി. എൻ. എസ്. ബാബു, എ. കെ. ഇബ്രാഹിം, ബിജു കുമാർ മന്ദാരം, ഉണ്ണി എം. എം എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളായ 25 പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

പുതിയ ഭാരവാഹികളായി ടി. മുഹമ്മദ് പ്രസിഡണ്ട്, മുകുന്ദൻ കെ സെക്രട്ടറി, എ പി ബഷീർ, ബിജു കുമാർ മന്ദാരം ജോയിൻ സെക്രട്ടറിമാർ, ടി. എൻ. എസ്. ബാബു, എം.വി. സന്തോഷ്, വൈസ് പ്രസിഡണ്ട്മാർ എ. കെ. ഇബ്രാഹിം ട്രഷറർ, എന്നിവരെയും യോഗം തെരഞ്ഞെടുത്തു. സെക്രട്ടറി മുകുന്ദൻ കെ. സ്വാഗതം പറഞ്ഞു.
