KOYILANDY DIARY.COM

The Perfect News Portal

ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.

പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് പ്ലസ് വൺ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു എന്നാൽ ഇതിൽ ഷഹബാസിന്റെ കുടുംബം എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്ലസ് വൺ അഡ്മിഷൻ എടുക്കാനായി കോടതി ഒരു ദിവസം മാത്രമായി നൽകിയത്.

 

പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു അന്ന് വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കാനായി ജുവനൈൽ ഹോമിൽ നിന്ന് പോയിരുന്നത്. നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.വിദ്യാർത്ഥികൾ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പാക്കാനായി 50000 രൂപ ബോണ്ട് രക്ഷിതാക്കൾ സത്യവാങ്മൂലമായി കോടതിയിൽ നൽകണം. പ്രതികളെ സ്വാധീനിക്കരുതെന്നും ജാമ്യ വ്യവസ്ഥയിൽ ഉണ്ട്.

Advertisements

 

അതേസമയം, വിദ്യാർത്ഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2025 ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി ആറ് വിദ്യാർത്ഥികൾ ചേർന്ന് നഞ്ചക്ക് ഉപയോഗിച്ച് മര്‍ദിച്ച് കൊലപെടുത്തിയത്. ഗുരുതരമായി തലച്ചോറിലടക്കം ഷഹബാസിന് പരുക്കേറ്റിരുന്നു.

Share news