KOYILANDY DIARY.COM

The Perfect News Portal

കനത്ത മഞ്ഞുവീഴ്ച; ജപ്പാനില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്

.

ടോക്കിയോ: ജപ്പാനില്‍ കനത്ത മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയോടെയാണ് കന്‍എസ്തു എക്സ്പ്രസ് വേയില്‍ അപകടമുണ്ടാവുന്നത്. ടോക്കിയോയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള മിനകാമി നഗരത്തില്‍ രണ്ട് ട്രക്കുകളാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ കാറുകള്‍ക്ക് മഞ്ഞ് മൂടിക്കിടന്ന റോഡില്‍ ബ്രേക്ക് നഷ്ടമായി. ഇതോടെ ജപ്പാനില്‍ കനത്ത മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയോടെയാണ് കന്‍എസ്തു എക്സ്പ്രസ് വേയില്‍ അപകടമുണ്ടാവുന്നത്. 

 

അന്‍പതിലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ രണ്ട് വശത്തുനിന്നുമെത്തി കൂട്ടിയിടിച്ചത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ തീ കത്തി. ഇതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ഏഴുമണിക്കൂറിന് ശേഷമാണ് തീയണയ്ക്കാനായത്. അപകടത്തിൽ 77 വയസ് പ്രായമുള്ള സ്ത്രീ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഏകദേശം ഏഴ് മണിക്കൂറിന് ശേഷമാണ് തീ പൂർണമായി അണയ്ക്കാൻ സാധിച്ചത്.

Advertisements

 

വെള്ളിയാഴ്ച കനത്ത മഞ്ഞ് വീഴ്ചയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ സമയമായതിനാല്‍ റോഡുകളില്‍ തിരക്ക് കൂടുതലായിരുന്നു. അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ്​വേ താൽക്കാലികമായി അടച്ചു.

Share news