KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴ സ്കൂളുകൾക്ക് ഇന്ന് അവധി

സ്കൂളുകൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോഴിക്കോട് ജില്ല ഉൾപ്പെടെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ,എറണാകുളം എന്നീ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നത്. ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും നാശനഷ്ട്ടങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ, ശക്തമായ കാറ്റ് എന്നിവ തൃശൂർ ജില്ലയിൽ തുടരുകയാണ്.

തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി വീണു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. മരങ്ങൾ വീണ് വൈദ്യുതി കമ്പികളും പൊട്ടിവീണ നിലയിലാണ്.

Advertisements
Share news