KOYILANDY DIARY

The Perfect News Portal

കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്തു. പ്രതി അറസ്റ്റിൽ

കരുനാഗപ്പള്ളി: ദളിത് യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്ത പ്രതി പിടിയിൽ. ആദിനാട് പുത്തൻവീട്ടിൽ ഷാൻകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
നിർധനയായ യുവതി അടച്ചുറപ്പില്ലാത്ത കുളിമുറിയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ പ്രതി യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നു. 
Advertisements
തുടർന്ന് പ്രതിയുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഇവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രതി ആവശ്യപ്പെട്ടു. ഇത് യുവതി നിരസിച്ചതോടെ പ്രതികൾ മൂവരും ചേർന്ന് മർദ്ദിക്കുകയും കൂട്ടബ ലാൽസംഗം നടത്തുകയുമായുരുന്നു. 
ഒന്നാം പ്രതി ഷാൻകൃഷ്‌ണന്‍ തുടർന്നും യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. പോലീസ് പിടിയിലായ ഷാൻകൃഷ്ണ വധശ്രമ കേസിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ വധശ്രമം, വഞ്ചന, കവർച്ച, നർക്കോട്ടിക്ക്, അബ്കാരി കേസുകളിൽ പ്രതിയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാ ഗപ്പള്ളി പോലീസാണ് കേസ് രജിസ്റ്റ്ർ ചെയ്തത്. കരുനാഗപ്പള്ളി എ.സി.പി. പ്രദീ പ്കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു 
ഒളിവിൽ പോയ രണ്ടും മൂന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.