കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തിൽ കൊയ്ത്തുത്സവം

കാവും വട്ടം: 74-ാം വയസ്സിലും കൃഷിയിടങ്ങളിൽ വ്യാപൃതയായിട്ടുള്ള കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തിൽ കൊയ്ത്തുത്സവം നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മറിയം ഉമ്മയുടെ വയലിൽ ഇതുവരെയായി 24 തരം വിത്തുകളാണ് വിളയിച്ചത്.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, നഗരസഭ കൗൺസിലർ മാരായ പുനത്തിൽ ജമാൽ, ഫാസിൽ നടേരി, എ അസീസ്, കൃഷി ഓഫീസർ വിദ്യ പി എന്നിവർ പങ്കാളികളായി.
