KOYILANDY DIARY.COM

The Perfect News Portal

ട്വന്റി ട്വന്റി ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടത്തിനുടമയായി ഹര്‍ദിക് പാണ്ഡ്യ

.

ട്വന്റി ട്വന്റിയില്‍ അപൂര്‍വ്വ നേട്ടത്തിനുടമയായിരിക്കുകയാണ് ഇന്ത്യന്‍ നിരയിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഹര്‍ദിക് പാണ്ഡ്യ. ടി20-യില്‍ നൂറ് വിക്കറ്റും ആയിരം റണ്‍സും സ്വന്തമാക്കിയ ആദ്യ താരമെന്ന ബഹുമതിയാണ് ഹര്‍ദിക് സ്വന്തം പേരിലാക്കിയത്. ട്വന്റി ട്വന്റിയില്‍ നൂറ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് ഹര്‍ദികും എത്തിയത്. അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയുമാണ് ഹര്‍ദിക് പാണ്ഡ്യക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍. തന്റെ 123-ാം മത്സരത്തിലാണ് ഹര്‍ദിക് നൂറ് വിക്കറ്റ് സ്വന്തമാക്കിയത്.

 

ധര്‍മ്മശാലയില്‍ ഇന്നലെ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തിലെ തന്റെ ആദ്യ ഓവറില്‍ തന്നെ താരം ഈ നേട്ടം സ്വന്തമാക്കി. മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന താരം നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിനെ ഒറ്റക്ക് പൊരുതി വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ താരമായ യൂസ് വേന്ദ്ര ചാഹല്‍ ആണ് ഹര്‍ദിക് തൊട്ടുപിറകില്‍ നൂറ് വിക്കറ്റ് നേട്ടത്തിലേക്ക് അടുക്കുന്ന താരം. 80 മാച്ചുകളില്‍ നിന്നായി 96 വിക്കറ്റാണ് ചാഹലിന് ലഭിച്ചിരിക്കുന്നത്. 87 മാച്ചുകളില്‍ നിന്നായി 90 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ചാഹലിന് പിറകിലായുണ്ട്.

Advertisements

 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിരുന്ന ഹര്‍ദിക് ടി20 യില്‍ ഒഴിവാക്കാന്‍ കഴിയാത്ത താരങ്ങളിലൊരാള്‍ കൂടിയാണ്. രോഹിത്ത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ കഴിഞ്ഞാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ചിട്ടുള്ളയാള്‍ കൂടിയാണ് 32 കാരനായ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിരുന്ന ഹര്‍ദിക് ടി20 യില്‍ ഒഴിവാക്കാന്‍ കഴിയാത്ത താരങ്ങളിലൊരാള്‍ കൂടിയാണ്. രോഹിത്ത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ കഴിഞ്ഞാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ചിട്ടുള്ളയാള്‍ കൂടിയാണ് 32 കാരനായ ഹര്‍ദിക് പാണ്ഡ്യ.

Share news