വിമാന നിരക്കിലെ വ്യത്യാസം കാരണം കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രികര്‍ കുറയുന്നു

വിമാന നിരക്കിലെ വ്യത്യാസം കാരണം കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രികര്‍ കുറയുന്നു. 636 പേര്‍ മാത്രമാണ് അടുത്ത തവണ കരിപ്പൂരില്‍നിന്ന് ഹജ്ജിന് യാത്ര പുറപ്പെടുക. 8,530 പേര്‍ക്ക് ഹജ്ജിന് കേരളത്തില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ കൂടുതല്‍പ്പേര്‍ കൊച്ചിയില്‍ നിന്നാണ് യാത്ര തിരഞ്ഞെടുത്തത്.

ഹജ്ജിന് പോകുന്നവരില്‍ 82 ശതമാനം മലബാറില്‍ നിന്നാണ്. കൊച്ചിയില്‍ നിന്ന് 4,854 പേരും കണ്ണൂരില്‍ നിന്ന് 3,040 പേരും യാത്രയ്ക്ക് തിരഞ്ഞെടുത്തു. കരിപ്പൂരില്‍ നിന്ന് 636 പേര്‍ മാത്രമാണുള്ളത്. 2025-ല്‍ 31 വിമാനങ്ങളിലായി 5,339 പേരാണ് കരിപ്പൂരില്‍ നിന്നു ഹജ്ജിന് പോയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉയര്‍ത്തിയതാണ് യാത്രക്കാരെ അകറ്റിയത്. ഹജ്ജ് ഹൗസും വനിതാ ബ്ലോക്കുമുള്‍പ്പെടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഹാജിമാര്‍ക്ക് ഉപയോഗപ്പെടുത്താനാവില്ല.

