GVHSS നേതൃത്വത്തില്‍ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി : ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നേതൃത്വത്തില്‍ ഡോക്ടറേറ്റ് ലഭിച്ച പന്തലായനി ബി.പി.ഒ എം.ജി. ബല്‍രാജിനെ അനുമോദിക്കുകയും, മികച്ച വികസന പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്കിയ പി.ടി.എ.യില്‍ നിന്നും വിരമിക്കുന്ന സി. ജയരാജ്, സത്യന് കണ്ടോത്ത് എന്നിവര്‍ക്കും, കുറ്റ്യാടി ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് പ്രിന്‍സിപ്പലായി സ്ഥലം മാറ്റം കിട്ടിയ കെ.ലൈജുവിനും യാത്രയയപ്പും നല്കി.
കെ.ദാസന് എം.എല്‍.എ. അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്അഡ്വ. പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.വത്സല, പ്രധാനാധ്യാപകന് പി.എ. പ്രേമചന്ദ്രന്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ യു. ബിജേഷ്, എന്‍.കെ.വിജയന് എന്നിവര്‍ സംസാരിച്ചു.
