GVHSSൽ ഹ്യൂമാനിറ്റീസ് അക്കാദമിക് ശില്പശാല 29 ന് തുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗം അക്കാദമിക് ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 29, 30, 31 തിയ്യതികളിലാണ് ശില്പശാല ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾ കാലത്ത് 9.30 ന് സ്കൂളിൽ എത്തിച്ചേരണം. ഡോ. സോമൻ കടലൂർ, ഷാജഹാൻ കാളിയത്ത്, കെ. ടി. ദിനേശൻ, എം. പി. അനസ്, വി. പി. സതീശൻ തുടങ്ങിയവർ ശില്പശാലയിൽ പത്രപ്രവർത്തനം, മാതൃഭാഷ, ഇംഗ്ലീഷ്, സിനിമ, എന്നിവയിൽ ക്ലാസ്സെടുക്കും.
