KOYILANDY DIARY.COM

The Perfect News Portal

ഗുരു ചേമഞ്ചേരിയുടെ 109-ാംമത് ജന്മദിനം ആചരിച്ചു

ചേമഞ്ചേരി: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ 109-ാംമത് ജന്മദിനം ആചരിച്ചു. ജന്മസ്മൃതി ’24 എന്ന പേരിൽ ജന്മദിന ചടങ്ങുകൾ സമുചിതമായി ആചരിച്ചു. രാവിലെ ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് പരിപാടി ആരംഭിച്ചത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, നാട്ടുകാർ, പൊതു പ്രവർത്തകർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
കഥകളി വിദ്യാലയം അദ്ധ്യാപകർ സംഘടിപ്പിച്ച ഗാനാർച്ചന ചെറിയേരി പ്രഭാകരൻ ഉദ്ഘാടനം നടത്തി. ഗാനാർച്ചനയെ തുടർന്നു നടന്ന ഗുരുസ്മൃതിയിൽ പുക്കാട് കലാലയം പ്രസിഡൻ്റും കവിയും കലാകാരനുമായ UK രാഘവൻ മാസ്റ്റർ ഗുരുവിൻ്റെ ഓർമ്മകൾ പങ്കുവെച്ചു. കഥകളി വിദ്യാലയം വൈസ് പ്രസിഡൻ്റ് വിജയ രാഘവൻ അദ്ധ്യക്ഷനായി.
കലാമണ്ഡലം ഷീബ കൃഷ്ണകുമാർ, ചേലിയ യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക ദിവ്യ , ചിത്ര വാര്യർ എന്നിവർ സംസാരിച്ചു. കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ സ്വാഗതവും. കഥകളി വിദ്യാലയം PTA വൈസ് പ്രസിഡൻ്റ് രാജശ്രീ നന്ദിയും പറഞ്ഞു.
Share news