KOYILANDY DIARY.COM

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. നിരവധി പേർക്ക് പരിക്ക്

ഉള്ള്യേരി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. നിരവധി പേർക്ക് പരിക്ക്. നടുവണ്ണൂർ തെരുവത്ത് കടവ് ഒറവിലാണ് സംഭവം. 9 ഓളം പേർക്കാണ് ഇന്ന് രാവിലെ കടന്നൽ കുത്തേറ്റ് പരിക്കേറ്റത്. ശാന്ത, സുമതി, ഇന്ദിര, അനില, ശൈല, തുടങ്ങിയവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, മാധവൻ, ബൽരാമൻ, രാരിച്ച കുട്ടി, പ്രേമ തുടങ്ങിയവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രേവേശിപ്പിച്ചു. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share news