രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍

രാജ്യത്ത് ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനം, 18ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളും പ്രത്യേക വിഭാഗത്തില്‍ 40 ശതമാനം സ്ലാബും ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്ല്യത്തില്‍ വരുന്നത്. ഗുണം ലഭിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാര്‍.

പുതുക്കിയ ജിഎസ്ടി സ്ലാബുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സിലെ നികുതി, ജീവന്‍ രക്ഷാ മരുന്നുകള്‍, പനീര്‍, വെണ്ണ, ഇന്ത്യന്‍ നിര്‍മ്മിത ബ്രഡ് എന്നിവയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ക്ക് നികുതി ഇളവുണ്ട്. സിമന്റ് മാര്‍ബിള്‍ എന്നിവയ്ക്ക് വില കുറയും.

സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താതെയാണ് പരിഷ്‌കരണം.
സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക നഷ്ട്ടം ഉണ്ടാകുമെന്ന് നേരത്തെ ധനമന്ത്രി ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. സിമന്റ്, ഓട്ടോമൊബൈല്‍, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നികുതി കുറവ് കേരളത്തില്‍ 2500 കോടി യുടെ നഷ്ട്ടം ഉണ്ടാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേരളം ഉള്‍പ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ആവശ്യങ്ങള്‍ തള്ളിയായിരുന്നു കേന്ദ്രത്തിന്റെ പരിഷ്‌കരണം.

