വന്യമൃഗശല്യം കാരണം ദുരിതത്തിലായ കർഷരെ സർക്കാർ സഹായിക്കുക; ഐക്യകർഷസംഘം

തിരുവമ്പാടി: വന്യമൃഗശല്യം കാരണം ദുരിതത്തിലായ കർഷരെ സർക്കാർ സഹായിക്കുക. വിളകൾക്ക് ഇൻഷ്യുറൻസ് പരിരക്ഷ നൽകുക. ഐക്യകർഷക സംഘം തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈങ്ങാപ്പുഴ മലയാളി ഹാളിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എസ് എസ് സുധീർ ഉദ്ഘാടനം ചെയ്തു.

ഐക്യ കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി റഷീദ് പുളിയഞ്ചേരി, ജില്ലാ പ്രസിഡണ്ട് എൻ എസ് രവി, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. ജവഹർ, ഗോവിന്ദൻകുട്ടി, തോമസ് മാത്യു, അക്ഷയ് പൂക്കാട്, ഷൗക്കത്തലി കൊയിലാണ്ടി എന്നിവർ സംസാരിച്ചു. പി കെ രവിയെ സെക്രട്ടറിയായും സജി വർഗ്ഗീസിനെ പ്രസിഡണ്ടായും ഷാജി മണിയെ ട്രഷററായും
ജോ. സെക്രട്ടറിയായി രാജു വൈസ് പ്രസിഡണ്ടായി അമൽ എന്നിവരെ
തെരഞ്ഞെടുത്തു.
