ഗവ: ഹോസ്പിറ്റൽ വികസന സമിതി ജിവനക്കാർ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

ഗവ: ഹോസ്പിറ്റൽ വികസന സമിതി ജിവനക്കാർ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. ഹോസ്പിറ്റൽ സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഡിഎംഒ ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സി ഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ധർമ്മജൻ അധ്യക്ഷത വഹിച്ചു.

സി ഐടിയു സിറ്റി കമ്മിറ്റി സെക്രട്ടറി സി. നാസർ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു NGO യൂണിയൻ ജില്ലാ ട്രഷറർ, സാഹിർ സംസ്ഥാന കമ്മിറ്റിഅംഗം, റി ഷാദ് ബത്തേരി,വി കെ സുധീഷ്, രശ്മി കൊയിലാണ്ടി, എം.വി. വാസുദേവൻ, നന്ദകുമാർ ഒഞ്ചിയം, NHM എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ഷിജു, യൂണിയൻ വൈസ് പ്രസിഡണ്ട് യുകെ പവിത്രൻ, എ. കുഞ്ഞിരാമൻ, കെ കെ. സജേഷ് വടകര, ജില്ലാ വനിത സബ് കമ്മിറ്റിചെയർപേഴ്സൺ വിനീത എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും രശ്മി കൊയിലാണ്ടി നന്ദിയും പറഞ്ഞു.
