KOYILANDY DIARY.COM

The Perfect News Portal

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. ഒഡീഷയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള തിതിലഗഡ് യാർഡിലായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് ട്രെയിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ ഉദ്യോഗസ്ഥരും സാംബൽപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജരും (ഡിആർഎം) സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

സിമന്റ് പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനായി ചുവന്ന ചെളിയുമായി ലൈൻ 8 ൽ നിന്ന് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ഗുഡ്സ് ട്രെയിനിന്റെ മൂന്ന് ബോഗികൾ ഒഴികെ ബാക്കി ബോഗികൾ എല്ലാം ട്രാക്കിൽ നിന്ന് നീക്കം ചെയ്തതായി സാംബൽപൂർ ഡിആർഎം തുഷാർകാന്ത പാണ്ഡെ അറിയിച്ചു. റെയിൽ ട്രാക്കുകൾ വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Share news