KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൻറെ സുവർണ ജൂബിലി ആഘോഷം

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻറെ സുവർണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ വി ടി മുരളി അധ്യക്ഷത വഹിച്ചു. ഒരു വർഷം നീളുന്ന കലോത്സവങ്ങളുടെ ഉദ്ഘാടനം സംഗീത സംവിധായകൻ വിദ്യാധരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്‌ ലോഗോയും ജൂബിലി മുദ്രാഗാനം പ്രേംകുമാർ വടകരയും പ്രകാശിപ്പിച്ചു.
ശിവദാസ് ചേമഞ്ചേരിയും കെ ടി ശ്രീനിവാസനും ഏറ്റുവാങ്ങി. നാട്യാചാര്യൻ രാജരത്നംപിള്ള എൻഡോവ്‌മെൻറ് എം ആര്യാകൃഷ്ണക്ക് പി ജി ജനാർദനൻ സമ്മാനിച്ചു. കലാലയം വിശിഷ്ടാംഗത്വം പ്രസിഡണ്ട് യു കെ രാഘവൻ സമർപ്പിച്ചു. സമ്മാനപ്പൂവരങ്ങ് വിജയികൾക്ക് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സമ്മാനം നൽകി. അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, അതുല്യ ആഷാഢം, കെ കെ ശങ്കരൻ, സുധ തടവൻ കയ്യിൽ, ശിവദാസ് കാരോളി, കെ ശ്രീനിവാസൻ, സുനിൽ തിരുവങ്ങൂർ, സജിത് എന്നിവർ സംസാരിച്ചു.

 

Share news