KOYILANDY DIARY.COM

The Perfect News Portal

ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

.
ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും 2026/ 27 ലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻ കൊടുവള്ളി ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അർജുൻ ഗയ്ഗ്വാദ് സംസ്ഥാന സെക്രട്ടറി നിതിൻ തോമസ് എന്നിവർ ചേർന്ന് മുതിർന്ന സ്വർണ്ണ തൊഴിലാളികളെ പൊന്നാട അണിയിച്ചു ആദരിച്ചു.
ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം സി ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ്ങ് സംസ്ഥാന സെക്രട്ടറി ജംഷീറിന്റെ നേതൃത്വത്തിൽ യൂത്ത് വിംഗ് കമ്മിറ്റി നിലവിൽ വന്നു. പുതിയ യൂണിറ്റ് ഭാരവാഹികൾ – പ്രസിഡണ്ട് ചന്ദ്രൻ പത്മ രാഗം, 
ജനറൽ സെക്രട്ടറി അശോകൻ ആതിര, ട്രഷറർ ഫാസിൽ അറ്റ്ലസ് എന്നിവരെയും 
യൂത്ത് വിംഗ് ഭാരവാഹികളായി പ്രസിഡണ്ട് സീയൂഷ് എസ്.എസ് ഗോൾഡ്,
സെക്രട്ടറി ആഷിക്ക്, റോയൽ ഗോൾഡ് ട്രഷറർ കമറുദ്ദീൻ നാഷ് ജ്വല്ലറി എന്നിവരെയും തിരഞ്ഞെടുത്തു. രാജീവൻ കെ. എം, രാജേഷ്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി നാസർ മിനാർ ഗോൾഡ് നന്ദി പറഞ്ഞു.
Share news