സ്വർണവില വീണ്ടും വർധിച്ചു; പവന് 91,120 രൂപ

.
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 91,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 400 രൂപയാണ് ഒറ്റയടിക്ക് ഇന്ന് വർധിച്ചത്. ഗ്രാമിന് 50 രൂപ വർധിച്ച് 11,390 രൂപയായി. അന്താരാഷ്ട്ര തലത്തിലുണ്ടായ വില വര്‍ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

സ്വർണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം രൂപയുടെ പുറത്തായിരിക്കും നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവിലയിൽ മാറ്റം ഉണ്ടാകുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

വിവാഹപാർട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് അടിക്കടിയുള്ള ഈ വർധനവ് ബാധിക്കുന്നത്. വിപണിയില്‍ ഒരു പവന് ഒരു ലക്ഷം എന്ന ദുഃസ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി വെറും 8880 രൂപ കൂടി വര്‍ധിച്ചാല്‍ മതി. സെപ്തംബര്‍ എട്ടിന് 79,880 രൂപയായിരുന്നു പവന്റെ നിരക്ക്. ഒരു മാസങ്ങള്‍ക്കിപ്പുറം ഇന്ന് 90,000 കടന്നു.

