സര്‍വകാല റെക്കോര്‍ഡ് പുതുക്കി കേരളത്തില്‍ സ്വര്‍ണവില

സര്‍വകാല റെക്കോര്‍ഡ് പുതുക്കി കേരളത്തില്‍ സ്വര്‍ണവില. ഇന്ന് 760 രൂപയാണ് വര്‍ധിച്ചത്. പവന് 63,000 കടന്നു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63,240 രൂപയാണ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയിലെത്തി. ഇന്നലെ പവന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചിരുന്നു. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്ന് ചരിത്രം സൃഷ്ടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നാം തീയതിയിലെ 57,200 രൂപ എന്നതായിരുന്നു.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

