KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ വീണ്ടും ഒരു കിലോയിലധികം സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി (32) നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. 1.162 കിലോ സ്വർണം നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 63 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് നാല് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

Share news