വൻ വിജയമായി ആഗോള അയ്യപ്പ സംഗമം; രാഷ്ട്രീയം മാത്രം കാണുന്ന പ്രതിപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയും

ആഗോള അയ്യപ്പ സംഗമത്തിന്റെ വൻവിജയം വിട്ടുനിന്നവർക്കും വിമർശിച്ചവർക്കും പുനർ ചിന്ദനം നടത്താനുള്ള അവസരം കൂടിയാണ്. വിശ്വാസികളെ ചേർത്തുപിടിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ സംഗമം ശബരിമലയുടെ ഭാവി വികസനത്തിന് വഴികാട്ടിയായി. ദേവസ്വം ബോർഡിനും അയ്യപ്പഭക്തർക്കും പൂർണ പിന്തുണ നൽകിയ ഇടത് സർക്കാരിൻറെ കൂടി വിജയമാണ് ആഗോള അയ്യപ്പ സംഗമം.

വിശ്വാസികളെ ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ വികസനത്തിൽ പങ്കാളികളാക്കി മാറ്റുകയായിരുന്നു. കേവലം ഒരു സംഗമം എന്നതിനപ്പുറം വിശ്വാസത്തിലും ജനാധിപത്യവൽക്കരണം. സമുദായിക നേതാക്കൾക്കൊപ്പം സാധാരണക്കാരും അണിനിരുന്നു. ശബരിമലയുടെ ഭാവി വികസനത്തിനായി മൂന്ന് വേദികളായി മൂന്ന് ചർച്ചകൾ. പിന്നീട് ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന ആശയം സംഗമ വേദിയിൽ വെച്ച് തന്നെ പ്രഖ്യാപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ വിജയത്തിൽ കലിപൂണ്ട ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ നൽകി. സമ്മേളനത്തിൽ പങ്കെടുത്ത ഡെലിഗേറ്റുകൾ 700 മാത്രമേ എന്നായിരുന്നു ഒരു മാധ്യമത്തിന്റെ വ്യാജ വാർത്ത. ശബരിമല വികസനത്തിനായി 18 അംഗ സമിതിയും ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി രൂപീകരിച്ചു.

കേരളത്തിൻറെ അഭിമാനമായ തീർത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിന് ഒപ്പമാണ് വിശ്വാസികൾ പമ്പാ സംഗമം തെളിയിച്ചു. എവിടെയും സ്വാർത്ഥതയുടെ രാഷ്ട്രീയം മാത്രം കാണുന്ന പ്രതിപക്ഷത്തിന് ഏറ്റ കനത്ത തിരിച്ചടി കൂടിയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ വൻവിജയം.

