KOYILANDY DIARY.COM

The Perfect News Portal

സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്നു പറയാൻ പെൺകുട്ടികൾക്ക് കഴിയണം; മുഖ്യമന്ത്രി

കൊച്ചി: സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാ​ഗം രണ്ടാംവർഷ പിജി വിദ്യാർത്ഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news