കൊയിലാണ്ടി അരങ്ങാടത്ത് കൗതുകമായി ഭീമൻ നാഗ ചിത്രശലഭം

കൊയിലാണ്ടി: ഭീമൻ നാഗ ചിത്രശലഭം കൗതുകമായി. കൊയിലാണ്ടി അരങ്ങാടത്തുള്ള 7 Teas (സെവൻ്റീസ്) റസ്റ്റോറൻ്റിനകത്താണ് ഭീമൻ നാഗശലഭം പ്രത്യക്ഷപ്പെട്ടത്. ഏകദേശം അതിൻ്റെ ചിറകുകൾക്ക് 7 ഇഞ്ചിലധികം നീളമുണ്ട്. ഹോട്ടലിലെത്തുന്നവരും ജീവനക്കാരുമുൾപ്പെടെ ചിത്രശലഭത്തെ മൊബൈൽ ഫോണിൽ പകർത്തുന്ന തിരക്കിലാണ്. സന്ധ്യയോടെ ഹോട്ടലിൽ പറന്നെത്തി ടൈൽപാകിയ തറയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. അവശതയുള്ളതായി തോന്നുന്നുണ്ട്.

ചിറകുകളുടെ രണ്ട് അഗ്ര ഭാഗത്തും നാഗത്തെപോലെ തോന്നിക്കുന്ന തവിട്ടുകലർന്ന് സ്വർണ്ണ നിറത്തിലുള്ള ചിറകുകൾ ഏറെ ആകർഷകമാണ്. ചിറകുകളുടെ മറ്റു ഭാഗങ്ങളിൽ തവിട്ടും ചാരക്കളറിലുള്ളതുമായ മനോഹരമായ കളങ്ങളും ഏവരുടെയും മനംകവരുന്നതാണ്. സാധാരണയായി കേരളത്തിൽ ഇത്തരത്തിൽ നാഗശലഭങ്ങളെ കാണാറുണ്ടെങ്കിലും ഇത്രയേറെ വലുപ്പത്തിലുള്ള നാഗ ശലഭത്തെ അപൂർവ്വമായാണ് കാണാൻ സാധിക്കുക.

