KOYILANDY DIARY.COM

The Perfect News Portal

മാലിന്യമുക്തം നവകേരളം സ്കൂൾ തല ചിത്ര പ്രദർശനം സംഘടിപ്പിച്ചു

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് തിരുവങ്ങൂർ HSS ൽ ശുചിത്വ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ സ്കൂൾ കുട്ടികൾ വരച്ചതിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ പോസ്റ്ററുകളും പ്രദർശനവും ശുചിത്വ പ്രതിജ്ഞയും, ശുചിത്വ ക്വിസ്സും സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത 20 സ്കൂളുകളിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13 ന് പരിപാടി അവസാനിക്കും. തിരുവങ്ങൂർ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. അഭിനീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ സി.കെ സരിത്ത്, ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൺ കെ. പി രാധാകൃഷണൻ, ജി.ഇ.ഒ ഷാജു. ഇ, ടി കെ ജനാർദ്ധനൻ, വിജിത കെ.കെ, ടി കെ ഷെറീന കെ കെ ഫാറൂക്ക് എന്നിവർ സംസാരിച്ചു.
Share news