KOYILANDY DIARY.COM

The Perfect News Portal

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി മുഹമ്മദ് അൻവർ അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി മുഹമ്മദ് അൻവർ അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ പൊലീസ് ആണ് കാസർഗോഡ് ബേക്കലിൽ നിന്ന് ഇയാളെ പിടികൂടിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

2012 ൽ കുളപ്പാടത്ത് സി പി ഐ എം പ്രവർത്തകരായ 3 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Share news