ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മിനി സിവിൽ സ്റ്റേഷനിൽ ഫലവൃക്ഷത്തൈ നട്ടു

കൊയിലാണ്ടി: കേരള എൻജിഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മിനി സിവിൽ സ്റ്റേഷനിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായ് വേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത്, സംസ്ഥാന കൗൺസിൽ അംഗം ഷാജി മനേഷ് എം, രാമചന്ദ്രൻ കെ, രജീഷ് ഇ.കെ, അനിൽ കുമാർ മരക്കുളം, സന്തോഷ് കുമാർ ടി. വി, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
