സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഫ്രീഡം വിജിൽ
കൊയിലാണ്ടി: രാജ്യത്തിന്റ സ്വാതന്ത്ര്യം സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി CITU, AIKS, KSKTU, പ്രതിഷേധ കൂട്ടായ്മ (ഫ്രീഡം വിജിൽ) സംഘടിപ്പിച്ചു. പഞ്ചായത്ത്, മുൻസിപ്പൽ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് പ്രതിഷേധ കൂട്ടായ്മ (ഫ്രീഡം വിജിൽ) സംഘടിപ്പിച്ചത്.

കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ AlkS ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി. കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. സഖാക്കൾ കെ. ദാസൻ, ടി. കെ. ചന്ദ്രൻ മാസ്റ്റർ, അഡ്വ. കെ. സത്യൻ പി. വിശ്വൻ മാസ്റ്റർ, എം. ബാലകൃഷ്ണൻ, എൻ. കെ. ഭാസ്കരൻ, എന്നിവർ സംസാരിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എം. എ. ഷാജി സ്വാഗതമാശംസിച്ചു.
