KOYILANDY DIARY.COM

The Perfect News Portal

സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും

കൊയിലാണ്ടി: സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും. കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും  ആസ്റ്റർ മിംസ് കോഴിക്കോടും സൗജന്യമായി മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രസാദ് ചെറിയ മങ്ങാട് അധ്യക്ഷതവഹിച്ചു. 
കൊയിലാണ്ടി നഗരസഭ കൗൺസിലർ എ  അസീസ് മാസ്റ്റർ, അഡ്വക്കറ്റ് പിടി ഉമേന്ദ്രൻ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സെക്രട്ടറി ഷൗക്കത്തലി ട്രഷറർ കെ വി സിനീഷ്, മറ്റ് അംഗങ്ങളായ ടി.പി. രുഗിനീഷ്, വി.കെ. സുധീഷ്, തങ്കമണി, അനിത പി വി ആലി എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗം സതീഷ് മുത്താമ്പി സ്വാഗതം പറഞ്ഞു. 
Share news