സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

മുചുകുന്ന്: കൊളക്കാട് മിക്സഡ് എൽ പി സ്കൂളും കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി പ്രജില ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രമ്യ അധ്യക്ഷത വഹിച്ചു. വി ട്രസ്റ്റ് സ്റ്റാഫ് നിലൂഫർ ക്യാമ്പ് വിശദീകരണം നടത്തി. എസ് എസ് ജി പ്രസിഡണ്ട് പി സിജീഷ്, മുൻ വാർഡ് കൗൺസിലർ ബാവ കൊന്നേങ്കണ്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. ഷീല സ്വാഗതവും കെ റീന ടീച്ചർ നന്ദിയും പറഞ്ഞു.
