കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

.
കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്ക അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

ഒരാഴ്ച മുൻപാണ് നേത്രചികിത്സയ്ക്കായി അദ്ദേഹം കൂത്താട്ടുകുളത്തെ ശ്രീധരീയത്തിൽ എത്തിയത്. നയതന്ത്ര നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ കെനിയൻ എംബസി മുഖേന ജന്മനാട്ടിലേക്ക് കൊണ്ടു പോകും.
Advertisements

