മുൻ മുഖ്യമന്ത്രിയായ സി. അച്ചുതമേനോൻ്റെ 32-ാം ചരമ വാർഷികം
കൊയിലാണ്ടി: കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുതമേനോനെന്ന് സിപിഐ ദേശീയ കൌൺസിൽ അംഗം സത്യൻ മൊകേരി പറഞ്ഞു. വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച ധിഷണശാലിയായ ഭരണാധികാരിയായിരുന്നുവെന്നും അദ്ധേഹം ഓർമ്മിച്ചു.

സി. അച്ചുത മേനോൻ്റെ 32-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഇ. കെ. അജിത്ത് അധ്യക്ഷതവഹിച്ചു. സി.പി ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, അസി. സിക ട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ, ജില്ലാ എക്സി. അംഗം പി. സുരേഷ് ബാബു, പി.ബാലഗോപാൽ, അഡ്വ. എസ്. സുനിൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

