കടയിൽ നിന്നും വിദേശമദ്യം പിടികൂടി.

കൊയിലാണ്ടി: കടയിൽ നിന്നും വിദേശമദ്യം പിടികൂടി.. ഡ്രൈഡേയിൽ വിൽപ്പന നടത്താൻ വാങ്ങി സൂക്ഷിച്ച വിദേശമദ്യമാണ് എക്സൈസ് ഒരുക്കിയ വലയിൽ കുടുങ്ങിയത്. വിയ്യൂർ ചെട്ട്യാംകണ്ടി കുഞ്ഞികൃഷ്ണൻ്റെ (70) കടയിൽ നിന്നാണ് എക്സൈസ് റെയ്ഞ്ച് പാർട്ടി 89 കുപ്പികളിലായി വെച്ച 44.5 ലിറ്റർ വിദേശമദ്യം പിടികൂടിയത്.

ബീവ് റേജ് ഷോപ്പിൽ നിന്നും ഡ്രൈഡേയിൽ വിൽക്കാനായി വാങ്ങിവെച്ചതാണ് മദ്യം. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എ.പി. ദിപീഷിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം. സജീവൻ, എൻ അജയകുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ.സി. അമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ടി ഷാജു, എ.കെ.രതീഷ്, രാകേഷ് ബാബു, ഡ്രൈവർ മുബ്ബഷീർ എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടുചെയ്തു.

