KOYILANDY DIARY.COM

The Perfect News Portal

വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനെത്തിയ വിദേശ കയാക്കർമാർ സുഖചികിത്സയ്ക്കായി മുക്കം ഹൈലൈഫ് ആയുർവേദ ആശുപത്രിയിൽ

മുക്കം: 11–ാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനെത്തിയ വിദേശ കയാക്കർമാർ സുഖചികിത്സയ്ക്കായി മുക്കം ഹൈലൈഫ് ആയുർവേദ ആശുപത്രിയിലെത്തി. കഴിഞ്ഞ വർഷത്തെ റാപിഡ് രാജ ന്യൂസിലൻഡ്‌ താരം മനു വിങ്വാക്കർ, ചിലി താരം കില്ല്യൻ ഇവേലിക്, ബെൽജിയം താരം ജിൽജോസ് എന്നിവരടക്കം പത്ത് താരങ്ങളാണ് ആരോഗ്യചികിത്സക്ക് എത്തിയത്.

ഇവിടുത്തെ കാലാവസ്ഥയും കേരളീയ ചികിത്സാരീതിയും മികച്ചതാണെന്ന് താരങ്ങൾ പറഞ്ഞു. ഹൈലൈഫ് മാനേജിങ് ഡയറക്ടർ അബ്ദു ഗുരുക്കളുടെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു. ജഴ്സിയും സമ്മാനിച്ചു.

 

Share news