KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്ര പരിസരത്ത് നിന്ന് അഞ്ച് ചന്ദനമരങ്ങൾ മുറിച്ചുകടത്തി

വടകര: മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽനിന്ന്‌ അഞ്ച് ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പള്ളിപറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തെ കുറ്റിക്കാട്ടിൽ വളർന്ന ചന്ദന മരങ്ങൾ നാല് ദിവസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന്‌ കരുതുന്നു. ക്ഷേത്രത്തിന്റ പടിഞ്ഞാറ് ഭാഗത്തെ കാടുകളിൽ നിരവധി ചന്ദനമരം ഉണ്ട്.
ക്ഷേത്രത്തിന്‌ സമീപത്തെയും തെക്കുഭാഗത്തെ റോഡിനോട് ചേർന്ന ഭാഗത്തുണ്ടായിരുന്ന  മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇവയ്‌ക്ക്‌ 10 വർഷത്തിലധികം വളർച്ചയുണ്ട്‌. ഞായർ രാവിലെ ക്ഷേത്രപരിസരം ശുചീകരിക്കാൻ എത്തിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികളാണ് ചന്ദനമരങ്ങർ മുറിച്ചുമാറ്റിയത്‌ കണ്ടത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് വടകര പൊലീസ് പറഞ്ഞു.

 

Share news