മത്സ്യതൊഴിലാളികൾ ധർണ നടത്തി

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യതക്കുറവും മൂലം മത്സ്യബന്ധന മേഖല നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യതൊഴിലാളികൾക്ക് വിവിധ സംസ്ഥാനങ്ങൾ നൽകുന്നത് പോലെ ഇന്ധന വിലയിൽ നികുതി ഇളവ് അനുവദിയ്ക്കുന്നതിൽ സംസ്ഥാന സർക്കാറിൻ്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും, മത്സ്യതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും മത്സ്യതൊഴിലാളികൾ കോഴിക്കോട് പുതിയാപ്പ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡണ്ട് പി പീതാംബരൻ ഉദ്ഘാടനം ചെയ്തു.

ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി റൂറൽ ജില്ലാ പ്രസിഡണ്ട് ടി ദേവദാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മത്സ്യ പ്രവർത്തക സംഘം സംസ്ഥാന ജന: സെക്രട്ടറി പി പി ഉദയഘോഷ്, ജില്ലാ ജനറൽ സെക്രട്ടറി വി. കെ. രാമൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ. സുനിൽ കുമാർ, എം കെ അനിൽ കുമാർ പുതിയാപ്പ എന്നിവർ സംസാരിച്ചു.
