KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് ബാറില്‍ വെടിവെപ്പ്; അഞ്ച് പേർ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് ബാറില്‍ വെടിവെപ്പ്. പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി ബാറിലാണ് വെടിവെപ്പുണ്ടായത്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. എയർ പിസ്റ്റളാണ് അക്രമികൾ ഉപയോഗിച്ചത്. 2 ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു. സംഭവത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്.

Share news