തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വെടിവെയ്പ്പ്; വെടിയേറ്റത് അസം സ്വദേശി അമീനുല്‍ ഇസ്ലാമിന്
തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്. വെടിയേറ്റത് അസം സ്വദേശി 28 വയസ്സുള്ള അമീനുല്‍ ഇസ്ലാമിന്. ഇയാളുടെ വയറില്‍ നിന്നും വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൊയക്കാവ് സ്വദേശി രാജേഷാണ് വെടിവെച്ചത്. ഇയാള്‍ ഒളിവിലാണ്. തൊയക്കാവ് കോടമുക്കില്‍ കഴിഞ്ഞദിവസം വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം.