റോഡിലേക്ക് പൊട്ടിവീണ തെങ്ങ് അഗ്നി രക്ഷാസേന മുറിച്ച് മാറ്റി

ഉള്ള്യേരി: തെങ്ങ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉള്ളിയേരി അത്തോളി റൂട്ടിൽ വേളൂരിലാണ് തെങ്ങ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
.

.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജാഹിർ എം, ജിനീഷ് കുമാർ പി കെ, സിജിത്ത് സി, സുജിത്ത് എസ് പി, ഹോഗാർഡ് മാരുമായ പ്രദീപ്കുമാർ, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.
