KOYILANDY DIARY.COM

The Perfect News Portal

ശബരിമല സന്നിധാനത്ത് ആഴിയിൽ നിന്ന് ആൽമരത്തിലേക്ക് തീപടര്‍ന്നു

.

ശബരിമല സന്നിധാനത്ത് ആൽമരത്തിലേക്ക് തീപടര്‍ന്നു. ആഴിയിൽ നിന്നാണ് ആല്‍മരത്തിലേക്ക് തീ പടർന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വൻ തിരക്കാണ് ഉണ്ടാകുന്നത്. എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലായതിനാല്‍ തന്നെ സുഗമമായി ദര്‍ശനം നടത്തിയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് ശബരിമലയിലെത്തിയത്.

 

മണ്ഡലകാലം തുടങ്ങിയതിന് പിന്നാലെ ശബരിമലയിലെത്തിയവരുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിൻ്റെ എണ്ണവും 5000ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ സീസണില്‍ പരമാവധി 2,000 പേരാണ് കാനനപാത വ‍ഴി ദിവസേന ശബരിമലയിലേക്കെത്തുന്നത്.

Advertisements

 

Share news