KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലിൽ തീ പിടുത്തം

കൊയിലാണ്ടി: അരങ്ങാടത്ത് സെവൻ ടീസ് റെസ്റ്റോറൻ്റിൽ തീപിടുത്തം. ഇന്ന് രാവിലെ പതിനൊന്നരയോടു കൂടിയാണ് ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സെവൻ റെസ്റ്റോറൻ്റിൽ തീ പിടുത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു.
കൂടുതൽ അപകടം ഇല്ലെന്ന് ഉറപ്പുവരുത്തി. സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ SFRO  അനൂപ് ബി കെ, FRO മാരായ സിജിത്ത് സി, അനൂപ്, സുജിത്ത് ഇന്ദ്രജിത്ത്, ഹോംഗാര്‍ഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news